Posted On
date_range Updated On
date_range ബി.ജെ.പിക്കെതിരായ സഖ്യം: ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങി
ന്യൂഡൽഹി: ബി.ജെ.പിെക്കതിരായ സഖ്യ ചർച്ചകൾക്കായി തെലുഗു ദേശം പാർട്ടി നേതാവ് എൻ. ചന്ദ്രബാബു നായിഡുവിൻെറ നേതൃത് വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ യോഗം തുടങ്ങി. ഡൽഹിയിലെ കോൺസ്റ്റിറ്റ്യുഷൻ ക്ലബ്ബ് ഓഫ് ഇന്ത്യയിലാണ് യോഗം നടക്കുന്നത്. കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഡി.എം.െക നേതാവ് കനിമൊഴി, ബി.എസ്.പിയിൽ നിന്ന് ഡാനിഷ് അലി, രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്, അഭിഷേക് മനു സിങ്വി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.