Posted On
date_range Updated On
date_range മൂടൽമഞ്ഞ്: ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തി
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി ഇന്തിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. റൺവേയിലെ ദൃശ്യപരിധി കുറഞ്ഞതിനാൽ വിമാനങ്ങൾക്ക് പറന്നുയരാനോ ലാൻഡ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്.
മോശം കാലാവസ്ഥ റോഡ് ഗതാഗതത്തെയും ബാധിച്ചു. ഡൽഹിയിൽ നിന്നുമുള്ള ചില ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ഡൽഹിയിൽ ശനിയാഴ്ച രാത്രി 7.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.