ന്യൂഡൽഹി: ലോകത്തിന്റെ ഫാക്ടറിയായി ഇന്ത്യ മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക വിപണിയിലേക്ക് ഇന്ത്യൻ ഉൽപന്നങ്ങൾ വൻതോതിൽ പോവുകയും സാന്നിധ്യമറിയിക്കുകയും ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു. ന്യൂസ് എക്സ് ചാനൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർക്ക് ഫോഴ്സ് എന്നതിൽ നിന്നും ഇന്ത്യ ഒരു വേൾഡ് ഫോഴ്സ് ആയി മാറിയെന്ന് മോദി പറഞ്ഞു. സെമികണ്ടക്ടറുകൾ, വിമാനവാഹിനി കപ്പലുകൾ തുടങ്ങി മഖാനയും ചെറുധാന്യങ്ങളും വരെ ഇന്ത്യ ഉൽപാദിക്കുന്നു. യോഗക്കും ആയുഷ് ഉൽപന്നങ്ങൾക്കും വലിയ സ്വീകാര്യത ലോകത്ത് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകം 21ാം നൂറ്റാണ്ടിൽ ഇന്ത്യയെയാണ് നോക്കുന്നത്. തുടർച്ചയായി പോസിറ്റീവ് വാർത്തകൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് പുറത്ത് വരുന്നത്. പല ആഗോള സംരംഭങ്ങളുടേയും നേതൃസ്ഥാനത്ത് ഇന്ത്യയാണ് ഉള്ളതെന്ന് ജി20യേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേയും പരാമർശിച്ച് മോദി പറഞ്ഞു.
മഹാകുംഭമേള ഒരു പരിപാടി ആസൂത്രണം ചെയ്യുന്നതിനുള്ള ഇന്ത്യയുടെ മിടുക്കിന്റെ ഉദാഹരണമാണ്. ബ്രിട്ടീഷുകാലത്തുള്ള പല നിയമങ്ങളും തന്റെ നേതൃത്വത്തിലുള്ള സർക്കാർ പുനഃപരിശോധിച്ച് അവക്ക് പകരം പുതിയ നിയമങ്ങൾ കൊണ്ടു വന്നുവെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.