Posted On
date_range Updated On
date_range 22 ലക്ഷം വില വരുന്ന ഉള്ളി കൊള്ളയടിച്ചു
ശിവപുരി: ഉള്ളിവില കുതിക്കുന്നതിനിടെ 22 ലക്ഷം രൂപയുടെ ഉള്ളി കയറ്റിയ ട്രക്ക് തട്ടിയെടുത്തു. ഈ മാസം 11ന് മഹാരാഷ് ട്രയിലെ നാസിക്കിൽനിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലേക്ക് 40 ടൺ ഉള്ളി കയറ്റിപ്പോയ ട്രക്കിലാണ് കൊള്ള നടന ്നത്.
ഉള്ളി തട്ടിയെടുത്തശേഷം വാഹനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നാസിക്കിലെ ഉള്ളി മൊത്തവ്യാപാരി പ്രേം ചന്ദ് ശുക്ല യു.പി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. യു.പിയിലെ തെണ്ടു പൊലീസ്സ്റ്റേഷൻ പരിധിയിൽ ട്രക്ക് കണ്ടെത്തിയെങ്കിലും അതിൽ ഉള്ളി ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സൂപ്രണ്ട് രാേജഷ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.