Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു ഭീകരരെ വധിച്ചു
ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബുദ്ഗാമിലെ മൊച് വ ഏരിയായിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഏറ്റുമുട്ടലിൽ ഒരു ഭീകരരെ വധിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു എ.കെ. 47 തോക്കും പിസ്റ്റലും കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടൽ പങ്കെടുക്കുന്നത്.
വെള്ളിയാഴ്ച റംമ്പാൻ ജില്ലയിലെ ബനിഹാൽ ഏരിയയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.