Posted On
date_range Updated On
date_range കുപ് വാരയിലെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന; ഭീകരനെ വധിച്ചു
കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിൽ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന തകർത്തു. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സേന വധിച്ചു.
ടാങ്ധർ സെക്ടറിലെ അംറോഹി ഏരിയയിലെ നിയന്ത്രണരേഖയിലാണ് സംഭവം. നിയന്ത്രണരേഖ വഴി ഇന്ത്യൻ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറാനാണ് ശ്രമിച്ചത്.
ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കുപ് വാര പൊലീസും സുരക്ഷാസേനയും സംയുക്ത നീക്കമാണ് നടത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.