Posted On
date_range Updated On
date_range ഒരുകോടി രൂപ വിലവരുന്ന ഐഫോണുകൾ പിടികൂടി
ന്യൂഡൽഹി: ഒരുകോടി രൂപ വിലവരുന്ന ഐഫോണുകൾ ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടി. വെള്ളിയാഴ്ച വിമാനത്താവളത്തിന്‍റെ പുതിയ കൊറിയർ ടെർമിനലിൽ വെച്ചാണ് 90 ഫോണുകൾ പിടിച്ചെടുത്തത്.
തുണിത്തരങ്ങൾ എന്ന രീതിയിലാണ് ദുബൈയിൽ നിന്നും ഫോണുകൾ കടത്തിയതെന്ന് എയർ കാർഗോ കസ്റ്റംസ് എക്സ്പോർട്ട് കമീഷണറേറ്റ് അറിയിച്ചു. എക്സ്റേ സ്കാനിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് 90 ഐ ഫോൺ 12 പ്രോ മോഡലുകൾ പിടികൂടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.