Posted On
date_range Updated On
date_range കശ്മീരിൽ സൈനിക ഹെലികോപ്റ്റർ ഇടിച്ചിറക്കി; പൈലറ്റ് മരിച്ചു, സഹപൈലറ്റിന് ഗുരുതര പരിക്ക്
ജമ്മുകശ്മീർ: കശ്മീരിലെ ലഖൻപൂരിൽ സൈനിക ഹെലികോപ്റ്റർ ഇടിച്ചിറക്കിയതിനെ തുടർന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്.
തിങ്കളാഴ്ച രാത്രി 7.15ഓടെയായിരുന്നു ധ്രുവ് എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ തകർന്നു വീണത്. അപകടത്തിൽ പരിക്കേറ്റ ഇരു പൈലറ്റുമാരേയും പത്താൻകോട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
2019 ഒക്ടോബറിലും ഇന്ത്യൻ സൈന്യത്തിന്‍റെ ധ്രുവ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയിരുന്നു. അന്ന് നോർത്തൺ കമാൻഡ് ലഫ്റ്റ്നന്റ് ജനറൽ ആയിരുന്ന റൺബീർ സിങ്ങും മറ്റ് ഓഫിസർമാരും സഞ്ചരിച്ച ഹെലികോപ്റ്ററായിരുന്നു സാങ്കേതിക തകരാറിെന തുടർന്ന് കശ്മീരിലെ പൂഞ്ചിൽ അടിയന്തര ലാന്‍റിങ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.