Posted On
date_range Updated On
date_range മാലേഗാവ് കേസിൽ ഒരു സാക്ഷികൂടി കൂറുമാറി
മുംബൈ: ഭോപാൽ ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകുറും ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതും അടക്കം സന്യാസിമാരും സൈനിക ഉദ്യോഗസ്ഥരും പ്രതികളായ 2008ലെ മാലേഗാവ് സ്ഫോടന കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. സ്ഫോടന ഗൂഢാലോചന നടന്നതായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) കണ്ടെത്തിയ ഉജ്ജയിനിലെ ധർമശാല നടത്തിപ്പുകാരനാണ് കഴിഞ്ഞ ദിവസം മുംബൈയിലെ പ്രത്യേക കോടതിയിൽ കൂറുമാറിയത്.
ഇതോടെ കേസിൽ കൂറുമാറുന്ന പ്രോസിക്യൂഷൻ സാക്ഷികളുടെ എണ്ണം 27 ആയി.
2008ൽ സ്ഫോടനത്തിനു മുമ്പ് കേസിലെ മുഖ്യപ്രതികളായ പ്രജ്ഞ സിങ് ഠാകുർ ഒരു ദിവസവും ധയാനന്ദ് ധർദ്വിവേദി രണ്ടു മാസവും ധർമശാലയിൽ താമസിച്ചതായി 75കാരനായ സാക്ഷി നേരത്തേ എ.ടി.എസിന് മൊഴി നൽകിയിരുന്നു. എ.ടി.എസിന് നൽകിയ മൊഴി എന്തെന്ന് ഓർമയില്ലെന്നാണ് സാക്ഷി കോടതിയിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.