സെലിബ്രിറ്റികൾക്ക്​ മയക്കുമരുന്ന്​ എത്തിച്ച നൈജീരിയൻ സ്വദേശി ബംഗളൂരുവിൽ പിടിയിൽ

ബംഗളൂരു: കന്നട സിനിമ മേഖലയെ പിടിച്ചു കുലുക്കിയ മയക്കുമരുന്ന്​ വിവാദത്തിൽ ശനിയാഴ്​ച ഒരു അറസ്​റ്റ്​ കൂടി രേഖപ്പെടുത്തി. അറസ്​റ്റിലായ നടി രാഗിണി ദ്വിവേദി, സുഹൃത്ത്​ രവി ശങ്കർ, രാഹുൽ ഷെട്ടി തുടങ്ങിയവർക്ക്​ മയക്കുമരുന്ന്​ എത്തിച്ചു നൽകിയ ​ൈനജീരിയൻ സ്വദേശി ലൂം പെപ്പർ സാംബയെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്​ കീഴിലെ ആൻറി നാർക്കോട്ടിക്​ വിങ്​ അറസ്​റ്റ്​ ചെയ്​തു. ഇയാളെ ചോദ്യം ചെയ്യുന്നതോടെ ഇടപാടുകാരെ കുറിച്ച കൂടുതൽ വിവരങ്ങൾ ​അന്വേഷണ സംഘത്തിന്​ ലഭിക്കും.

ബംഗളൂരു നഗരത്തിൽ മയക്കുമരുന്ന്​ ഇടപാട്​ കൂടുതലും നടക്കുന്നത്​ വിദേശ പൗരന്മാർ ഇടനിലക്കാരായാണെന്ന്​ സി.സി.ബി കണ്ടെത്തിയിരുന്നു.അതിനിടെ മയക്കുമരുന്നുമായി മൂന്ന്​ മലയാളി യുവാക്കളും ശനിയാഴ്​ച ബംഗളൂരുവിൽ പിടിയിലായി. എ. സുബ്രഹ്​മണി നായർ (26), വിധുസ്​ (31), ഷെജിൻ മാത്യു (21) എന്നിവരെയാണ് ബംഗളൂരു പൊലീസിന്​ കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ച്​ സംഘം കെ.ആർ പുരത്തെ വീട്ടിൽനിന്ന്​ അറസ്​റ്റ്​ ചെയ്​തത്​.

ബംഗളൂരുവിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന്​

ഇവരിൽനിന്ന്​ 2.1 കിലോ ഹഷീഷ്​ ഒായിലും രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇവക്ക്​ 44 ലക്ഷം രൂപ വിലവരും. അറസ്​റ്റിലായ വിധുസ്​ ഇംഗ്ലണ്ടിൽ എം.എസ്​സി പഠനം പൂർത്തിയാക്കിയയാളാണ്​. വിശാഖപട്ടണത്തെ ഏജൻറിൽനിന്നാണ്​ സംഘം ലഹരിവസ്​തുക്കൾ വാങ്ങിയതെന്നും ബംഗളൂരു നഗരത്തിൽ വിൽക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ്​ പറഞ്ഞു.

രഹസ്യവിവരത്തെ തുടർന്ന്​ സി.സി.ബിയുടെ ആൻറി നാർക്കോട്ടിക്​ വിങ്​ കെ.ആർ പുരത്തെ വീട്ടിലെത്തി തൊണ്ടിസഹിതം പ്രതികളെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്​തതി​െൻറ അടിസ്​ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന്​ സി.സി.ബി അറിയിച്ചു. 

Tags:    
News Summary - One more arrested in bengaluru drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.