Posted On
date_range Updated On
date_range മുംബൈയിൽ കെട്ടിടം തകർന്ന് ഒരു മരണം; 16 പേർക്ക് പരിക്ക്
മുംബൈ: മുംബൈയിൽ കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ബാന്ദ്രയിലെ ശാസ്ത്രി നഗറിലുള്ള മൂന്നു നില കെട്ടിടമാണ് തകർന്നത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
പരിക്കേറ്റ 16 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ല. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപറേഷൻ ട്വീറ്റ് ചെയ്തു.
ആദ്യം രണ്ടോ മൂന്നോ പേർ മാത്രമേ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുള്ളു എന്നായിരുന്നു കരുതിയതെങ്കിലും കൂടുതൽ പേരുണ്ടെന്ന് വ്യക്തമായിയെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം ഇനിയും വർധിക്കാൻ ഇടയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.