Posted On
date_range Updated On
date_range മുംബൈയില്‍ വീണ്ടും കെട്ടിടം തകര്‍ന്നു; ഒരു മരണം
മുംബൈ: കഴിഞ്ഞ ദിവസം നാലു നില കെട്ടിടം തകര്‍ന്ന് 11 പേര്‍ മരിച്ചതിന് പിന്നാലെ മുംബൈയില്‍ വീണ്ടും സമാന അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് വീടുകളാണ് തകര്‍ന്നത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു.
ലോഖന്‍ഡി ച്വലിലെ ശിവാജി നഗറിലാണ് അപകടമുണ്ടായത്.
അതേസമയം, മുംബൈയില്‍ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെക്കുകയും ചെയ്തു. അടുത്ത ഏതാനും ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ പലയിടങ്ങളിലും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ 11 പേര്‍ മരിച്ചത് മല്‍വാനിയിലെ അബ്ദുല്‍ ഹമീദ് റോഡിലെ ന്യൂ കലക്ടര്‍ കോമ്പൗണ്ടിലായിരുന്നു. സമീപത്തെ കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.