ക​ശ്​മീരിൽ വീണ്ടും ഭീകരാക്രമണം; സൈനികൻ കൊല്ല​പ്പെട്ടു

ശ്രീനഗർ: കശ്​മീരിൽ സൈന്യത്തിന്​ നേരെ​ വീണ്ടും ഭീകരാക്രമണം. ആയുധധാരികളുടെ വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും എട്ട്​പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു​.

‍ വെള്ളിയാഴ്​ച വൈകിട്ട്​ ശ്രീനഗറിലെ സകുറയിൽ സശസ്​ത്ര സീമാ ബെൽ വിഭാഗം സഞ്ചരിച്ച വാഹനത്തിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. ജോലി കഴിഞ്ഞ്​ ആറു വാഹനങ്ങളിലായി മടങ്ങിയ സൈനികർക്കുനേരെ ആയുധധാരികൾ വെടിവെച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ്​​ മുതിർന്ന ഉദ്യോഗസ്​ഥൻ അറിയിച്ചത്​.

സംഭവ സ്​ഥലത്ത്​ തെരച്ചിൽ തുടരുകയാണ്​. നിയന്ത്രണ രേഖയിലെ  മിന്നലാക്രമണത്തിന്​ ശേഷം തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ പാക്​ അതിർത്തിയിൽ നിന്ന്​ ഉണ്ടാകുന്നുണ്ട്​.

 

Tags:    
News Summary - One jawan martyred, 8 injured in terror attack near Srinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.