ഒട്ടാവ: കോവിഡ് പ്രതിരോധ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനായി പറന്നുയർന്ന കനേഡിയൻ എയർ ഫോഴ്സ് ജെറ്റ് വിമാനം ബിട്ടീഷ് കൊളംബിയയിൽ തകർന്നു വീണ് ഒരാൾ മരിച്ചു. ഞായറാഴ്ച 6.10 ന് പരിശീലന കാംലൂപ്സ് വിമാനത്താവളത്തിന് പറന്നുയർന്ന ജെറ്റ് നേരം അൽപനേരത്തിന് ശേഷം തകർന്നു വീഴുകയായിരുന്നു. എയർഫോഴ്സിലെ സ്നോബേർഡ് എയർഫോഴ്സ് എയറോബാറ്റിക്സ് ടീമിൽ നിന്നുള്ള വിമാനമാണ് അപകടത്തിൽപെട്ടത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
വിമാനത്താവളത്തിന് സമീപമുള്ള ജനവാസമേഖലയിലാണ് ജെറ്റ് തകർന്നു വീണത്. വീടിനോട് ചേർന്ന വീണ വിമാനം പൂർണമായും കത്തിനശിച്ചു. ഈ വർഷം സംഭവിച്ച രണ്ടാമത്തെ ഫയർഫോഴ്സ് വിമാനാപകടമാണിത്. സംഭവത്തിൽ സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ്19 മഹാമാരിയുമായി മല്ലിടുന്ന കനേഡിയൻ പൗരൻമാരുടെ മനോവീര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ‘ഓപ്പറേഷൻ ഇൻസ്പിരേഷൻ’ എന്ന പേരിൽ സ്നോബേർഡ്സ് കാംലൂപ്സിൽ നിന്ന് കെലോനയിലേക്കാണ് യാത്ര തീരുമാനിനിച്ചിരുന്നത്. കാംലൂപ്സിൽ നിന്നും ഒരേസമയം പറന്നുയർന്ന രണ്ട് ജെറ്റ് വിമാനങ്ങളിൽ ഒന്നാണ് തകർന്നു വീണത്. സംഭവത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.