ഡൽഹിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ഒരു മരണം

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ കനത്ത മഴയിലും വെള്ളപ്പൊക്കവും രൂക്ഷം. നഗരത്തി​​​െൻറ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ നിരവധി നാശനഷ്​ടമുണ്ടായി. മിൻഡോ പാലത്തിനടിയിൽ റോഡിന്​ സമീപ​ം​ ​ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി​. മിൻഡോ പാലത്തിനടിയിൽ കുടുങ്ങിയ നിരവധി പേരെ അഗ്​നിരക്ഷ സേനയെത്തി രക്ഷപ്പെടുത്തി. 

നഗരത്തിലേക്ക്​ പ്രവേശിക്കുന്ന മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്​. പലയിടത്തും ഗതാഗതം നിലച്ചു. ശനിയാഴ്​ച രാത്രി കനത്ത മഴയാണ്​ ഡൽഹിയിൽ ലഭിച്ചത്​. പുലർച്ചെ 5.30 വ​െര 4.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 

രാജ്യത്തി​​​െൻറ വടക്കുപടിഞ്ഞാറൻ സംസ്​ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന്​ കാലാവസ്​ഥ നിരീക്ഷകർ അറിയിച്ചു. 

Tags:    
News Summary - One Dead As Heavy Rain Floods Roads In Delhi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.