Posted On
date_range Updated On
date_range നിയന്ത്രണംവിട്ട ബെൻസിടിച്ച് ഒരാൾ മരിച്ചു; തകർത്തത് ഏഴു വാഹനങ്ങൾ
ബംഗളൂരു: ഇന്ദിര നഗറിൽ നിയന്ത്രണം വിട്ട മെഴ്‌സിഡസ് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ഇടിച്ച് മറ്റ് ഏഴുവാഹനങ്ങൾ തകർന്നു. രണ്ട് കാർ, രണ്ട് ഓട്ടോ, രണ്ട് ടെേമ്പാ, ബൈക്ക് എന്നീ വാഹനങ്ങളാണ് തകർന്നത്.
മെഴ്‌സിഡസ് ബെൻസ് കാർ ആദ്യം ബൈക്കിലിടിക്കുകയും വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ മാരുതി ആൾട്ടോ കാറിൽ ഇടിക്കുകയുമായിരുന്നു. കാറിന്‍റെ ഡ്രൈവർ സംഭവ സ്ഥലത്തു വെച്ച് മരിച്ചതായി ഈസ്റ്റ് സോൺ ട്രാഫിക് ഡി.സി.പി ശാന്ത്രാജു പറഞ്ഞു.
നിയന്ത്രണം വിട്ട് തെറിച്ച മെഴ്‌സിഡസ് കാർ ശേഷം രണ്ട് വാഹനങ്ങളിൽ ഇടിച്ചു. ഒരു ഇരുചക്ര വാഹനം ഉൾപ്പെടെ മൊത്തം ഏഴ് വാഹനങ്ങൾ അപകടത്തിൽ തകർന്നു. മെഴ്‌സിഡസ് കാറിന്‍റെ ഡ്രൈവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.