Posted On
date_range Updated On
date_range കാറിടിച്ച് ആഡംബര ടൂറിസ്റ്റ് ബസ് മറിഞ്ഞു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
മുംബൈ: പൂനെ-അഹ്മദ്നഗർ ഹൈവേയിൽ ആഡംബര ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്കേറ്റു. ഷിരൂറിലെ ബജ്രംഗ്‍വാഡിക്ക് സമീപം ഞായറാഴ്ച രാത്രിയാണ് അപകടം. കാറിടിച്ച് മറിഞ്ഞ ബസ് സമീപത്തുണ്ടായിരുന്ന ഹോട്ടലിന്റെ പാർക്കിങ് പ്രദേശത്തേക്ക് ഇടിച്ചുകയറി. ഞെട്ടിക്കുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
പൂനെയിലേക്ക് പുറപ്പെട്ട കാറിന്റെ ഡ്രൈവർക്ക് ഹൈവേയിൽ വെച്ച് നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അഹ്മദ്നഗർ ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ കാർ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. കാർ ഇടിച്ചയുടൻ ബസ് മറിഞ്ഞ് റോയൽ പാലസ് ഹോട്ടലിലേക്ക് കയറി.
കാർ ഡ്രൈവർ അപകട സ്ഥലത്ത് വെച്ച് മരിച്ചു. ബസ് ഇടിച്ച് ഹോട്ടൽ വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.