പത്താൻകോട്ട്: പഞ്ചാബിൽ സൈന്യത്തിൻറെ നീക്കം നിരീക്ഷിക്കാൻ ദേശീയ പാതയിൽ സി.സി.ടി.വി കാമറ ഘടിപ്പിച്ചയാൾ പിടിയിൽ. ചക്ദരിവാൾ ജില്ലയിൽ നിന്നുള്ള ബൽജിത് സിങ് എന്ന യുവാവാണ് ദേശീയ പാത 44ൽ സി.സി.ടി.വി കാമറ വെച്ചതിന് പിടിയിലായത്.
പ്രതി ദേശവിരുദ്ധ ഘടകങ്ങളുമായി ബന്ധമുള്ളവരാണെന്നും പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാൻഡ്ലർമാർക്ക് ദൃശ്യങ്ങൾ കൈമാറിയെന്നും പൊലീസ് പറയുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.