"എന്റെ സുഹൃത്ത്": മോദിയുടെ കുതന്ത്രം മനസ്സിലായിട്ടുണ്ടെന്ന് അശോക് ഗെഹ് ലോട്ട്

ന്യൂഡൽഹി: പ്രസംഗത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ സുഹൃത്ത് എന്ന വിശേഷിപ്പിച്ചതിന് പിന്നിലെ കുതന്ത്രം തനിക്കു മനസ്സിലായിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. പ്രസംഗത്തിനിടെ "എന്റെ സുഹൃത്ത് അശോക് ഗെഹ് ലോട്ട്" എന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി തൊട്ടുടനെ തന്‍റെ ഗവൺമെന്‍റിനെ അതി രൂക്ഷമായി വിമർശിച്ചതായും ജെയ്പൂരിൽ കോളജ് വിദ്യാർഥികളോട് സംവദിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 12ന് സംസ്ഥാനത്തെക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയ്ൻ ഉദ്ഘാടം ചെയ്യുന്നതിനിടെ "എന്റെ സുഹൃത്ത് അശോക് ഗെഹ് ലോട്ട്" എന്നാണ് മോദി അഭിസംബോധന ചെയ്തത്. എന്നാൽ തന്‍റെ സർക്കാരിൽ എന്താണോ അവർക്ക് വേണ്ടത്, അത് അവർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ തന്ത്രങ്ങളെല്ലാം തനിക്ക് മനസ്സിലാവും. താനും കുറേ കാലമായല്ലോ രാഷ്ട്രീയം കളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പ്രിതിസന്ധികൾ അഭിമുഖീരകരിക്കുന്നതിനിടെ വന്ദേ ഭാരത് ഉദ്ഘാടത്തിൽ പങ്കെടുത്ത ഗെഹ് ലോട്ടിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ സച്ചിൻ പൈലറ്റ് ഉയർത്തിയ വിവാദത്തിലേക്ക് മുനവെച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മോദി, തന്‍റെ സർക്കാരിനെതിരേ വിമർശനം ഉന്നയിക്കുന്നതെന്നും ഗെഹ് ലോട്ട് പറഞ്ഞു.

Tags:    
News Summary - On Modi's ‘friend Gehlot’ remark, Rajasthan CM says ‘understand his tricks’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.