ലഖ്നോ: ഉത്തർപ്രദേശ് എം.എൽ.എയുടെ കൊലപാതക കേസിലെ പ്രധാനസാക്ഷി വെടിയേറ്റ് മരിച്ചു. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബി.എസ്.പി എം.എൽ.എ രാജുപാലിന്റെ കൊലപാതക കേസിലെ പ്രധാനസാക്ഷി ഉമേഷ് പാലാണ് കൊല്ലപ്പെട്ടത്. 2005ലാണ് എം.എൽ.എയുടെ കൊലപാതകം നടന്നത്.
കാറിൽ സഞ്ചരിക്കുമ്പോഴാണ് ഉമേഷ് പാലിന് നേരെ അജ്ഞാതനെത്തി നിറയൊഴിച്ചത്. സംഭവം നടക്കുമ്പോൾ ഇയാൾക്കൊപ്പം രണ്ട് പൊലീസുകാരും ഉണ്ടായിരുന്നു. പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
അക്രമിയെ പിടിക്കാൻ ഉമേഷ് പാലിന്റെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾ ശ്രമിച്ചുവെങ്കിലും ഇയാൾക്ക് നേരെയും വെടിവെപ്പുണ്ടായെന്ന് പൊലീസ് പറഞ്ഞു. ഉമേഷ് പാലിനൊപ്പമുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും വെടിയേറ്റിട്ടുണ്ട്.
ഉമേഷ് പാലിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പൊലീസുകാരുടേയും അവസ്ഥ ഗുരുതരമായി തുടരുകയാണ്. മുൻ ലോക്സഭ എം.പിയായ ആതിഖ് അഹമ്മദാണ് 2005ലെ എം.എൽ.എയുടെ കൊലപാതക കേസിൽ ആരോപണവിധേയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.