ഒമിക്രോൺ: കർണാടകയിൽ 28 മുതൽ​ രാത്രികാല കർഫ്യൂ, അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും

ബംഗളൂരു: കർണാടകയിൽ ചൊവ്വാഴ്​ച മുതൽ 10 ദിവസത്തേക്ക്​ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ ഞായറാഴ്​ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം.

പുതുവത്സര ആഘോഷത്തിനായി പൊതുവിടങ്ങളിൽ ആളുകൾ കൂടുന്നത്​ നിരോധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. പൊതുഗതാഗത സംവിധാനവും ചരക്കുനീക്കവും പതിവുപോലെ നടക്കും. മറ്റു പ്രവർത്തനങ്ങൾക്ക്​ രാത്രി 10 മുതൽ നിയന്ത്രണമേർപ്പെടുത്തി.

ജനുവരി ഏഴുവരെയുള്ള നിയന്ത്രണങ്ങൾ വിലയിരുത്തിയ ശേഷം തുടർനടപടി സംബന്ധിച്ച്​ തീരുമാനിക്കും. ചൊവ്വാഴ്​ച മുതൽ ജനുവരി രണ്ടുവരെ ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും പബ്ബുകളിലും ക്ലബ്ബുകളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ.

വിവാഹം, യോഗങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവക്ക്​ ചൊവ്വാഴ്​ച മുതൽ പരമാവധി 300 പേരെ പ​ങ്കെടുപ്പിക്കാം. ബംഗളൂരുവിലടക്കം പുതുവത്സരാഘോഷത്തിനും നിയന്ത്രണമുണ്ട്​.

കർഫ്യൂ സമയത്ത്​ രോഗികൾക്കും കൂടെയുള്ളവർക്കും യാത്ര ചെയ്യാം. രാത്രി ഷിഫ്​റ്റുകളിൽ ജോലി ചെയ്യുന്നവർക്കും യാത്ര തടസ്സം നേരിടില്ലെന്ന്​ അധികൃതർ അറിയിച്ചു.

ടെലികോം, ഇൻറർനെറ്റ്​ സേവന ദാതാക്കൾ, ​ഐ.ടി^ഐ.ടി ഇതര ജോലിക്കാർ, മെഡിക്കൽ വിഭാഗം, മറ്റു അവശ്യ സർവിസുകൾ എന്നിവർക്ക്​ കർഫ്യൂവിൽ ഇളവുണ്ട്​. ഇ-കോമേഴ്​സ്​ സേവനദാതാക്കളുടെ വിതരണ വാഹനത്തിനും തടസ്സം നേരിടില്ല.  

Tags:    
News Summary - Omicron: Night curfew will be enforced in Karnataka from 28 onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.