500 കടന്ന്​ ഒമിക്രോൺ; സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഒ​മി​ക്രോ​ൺ കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ വ​രെ​യു​ള്ള ഔ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം 578 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത്​​ ഒ​മി​ക്രോ​ൺ സ്​​ഥി​രീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​ രാ​വി​ലെ​വ​​രെ 422 പേ​ർ​ക്കാ​യി​രു​ന്നു ആ​കെ ഒ​മി​ക്രോ​ൺ ബാ​ധി​ച്ച​ത്. കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം അ​ട​ക്കം 10 സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ കേ​ന്ദ്ര​സം​ഘം എ​ത്തും.

ഡ​ൽ​ഹി​യി​ലാ​ണ്​ കൂ​ടു​ത​ൽ (142) പേ​ർ​ക്ക് ​ഒ​മി​ക്രോ​ൺ സ്​​ഥി​രീ​ക​രി​ച്ച​ത്. തൊ​ട്ടു​പി​റ​കി​ലു​ള്ള മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 141 പേ​ർ​ക്കും. ഒ​മി​ക്രോ​ൺ കേ​സു​ക​ൾ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​ശാ​നി​യ​മം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ കേ​ന്ദ്രം സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ അ​യ​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വി​വാ​ഹ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക, എ​യ​ര്‍ സു​വി​ധ പോ​ര്‍ട്ട​ലു​ക​ള്‍ വ​ഴി അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ വി​ദേ​ശ യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷി​ക്കു​ക, ആ​ശു​പ​ത്രി കി​ട​ക്ക​ക​ള്‍, ആം​ബു​ല​ന്‍സ് സൗ​ക​ര്യ​ങ്ങ​ള്‍ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍, ഓ​ക്‌​സി​ജ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നി​വ ഉ​റ​പ്പു വ​രു​ത്തു​ക, വീ​ടു​ക​ളി​ലെ ഐ​സൊ​ലേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ക, കോ​വി​ഡ് വാ​ര്‍ റൂ​മു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി.  

Tags:    
News Summary - Omicron cases cross 500; Center with updated guidelines for states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.