ന്യൂഡൽഹി: തമിഴ്നാട് വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ് മീഷൻ തീരുമാനമെടുക്കും. ദിവസങ്ങൾക്ക് മുമ്പ് ഡി.എം.കെ സ്ഥാനാർഥി അതിർ ആനന്ദിൻെറ ഓഫീസിൽ നിന്ന് വൻ തോതിൽ പണം പ ിടിച്ചെടുത്തതിനെ തുടർന്നാണ് തീരുമാനം. വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് രാഷ്ട്രപതിയോട് ശിപാർശ ചെയ്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾ വ്യക്തമാക്കി.
ഏപ്രിൽ 10 ന് ആദായ നികുതി വകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം ജില്ലാ പൊലീസ് അതിർ ആനന്ദിനും രണ്ട് പാർട്ടി പ്രവർത്തകർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നാമ നിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാണ് ആനന്ദിനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്. ആനന്ദിനൊപ്പം ശ്രീനിവാസൻ, ദാമോദരൻ എന്നീ പ്രവർത്തകർക്കെതിെരയാണ് കൈക്കൂലി നൽകിയതിനുള്ള കുറ്റം ചുമത്തിയിരിക്കുന്നത്. പാർട്ടിയുടെ മുതിർന്ന നേതാവ് ദുരൈ മുരുഗൻെറ മകനാണ് അതിർ ആനന്ദ്.
തെരഞ്ഞെടുപ്പിൽ അനധികൃത പണം ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് മാർച്ച് 30 ന് ആദായ നികുതി ഉദ്യോഗസ്ഥർ ദുരൈ മുരഗൻെറ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപെടാത്ത 10.50 ലക്ഷം രൂപ റെയ്ഡിൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനു ശേഷം ഒരു ഡി.എം.കെ നേതാവിൻെറ ഉടമസ്ഥതയിലുള്ള വെല്ലൂരിലെ സിമൻറ് ഗോഡൗണിൽ നിന്ന് 11.53 കോടി രൂപ പിടിച്ചെടുത്തതായും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.