Posted On
date_range Updated On
date_range ബിഹാറിൽ 35 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തു
ഗയ: ബിഹാറിൽ ട്രെയിനിൽ നിന്ന് 35 ലക്ഷം രൂപയുടെ അസാധു നോട്ടുകളും മദ്യവും പിടിച്ചെടുത്തു. ബിഹാറിലെ ഗയയിൽ ജനശതാബ്ദി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
സാധാരണ നടത്തുന്ന പരിശോധനയിലാണ് 35 ലക്ഷം രൂപയുടെ അസാധുവായ 500 രൂപയുടെ നോട്ടുകൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. കൂടാതെ മൂന്നു ബാഗുകളിലായി 14 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇൻസ്പെക്ടർ സുശീൽ കുമാർ പറഞ്ഞു.
ചൊവ്വാഴ്ച 2000ത്തിന്‍റെ 33 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് മനീഷ് ശർമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.