ഇന്ധന വില കുറക്കാൻ നടപടിയെന്ന് അമിത് ഷാ

ന്യൂഡൽഹി: ഇന്ധന വില കുറക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടായേക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. രണ്ട് മൂന്ന് ദിവസത്തിനകം നടപടികൾ സ്വീകരിച്ചേക്കും. കേന്ദ്ര പെട്രോളിയം മന്ത്രിയുടെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അമിത് ഷാ അറിയിച്ചു.

തുടർച്ചയായി പത്താം ദിവസവും പെട്രോൾ-ഡീസൽ വില ഉയർന്ന സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്രം ഇടപെടുന്നത്. ചൊവ്വാഴ്ച പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഉയർന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി കേരളത്തിൽ പെട്രോൾ വില 81 കടന്നു.

കർണാടക തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് മൂന്ന് ആഴ്ചയോളം ഇന്ധന വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞതോടെ അനുദിനം വില കുതിച്ചു കയറുകയായിരുന്നു. 

Tags:    
News Summary - Oil Price: Union Govt will take Action says Amit Shah -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.