കോവിഡ്; മൃതദേഹം സംസ്കരിക്കാനെത്തിയ അധികൃതരെ ഗ്രാമവാസികൾ തല്ലിയോടിച്ചു
മയൂർബഞ്ച്: ഒഡീഷയിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികന്‍റെ മൃതദേഹം സംസ്കരിക്കാനെത്തിയ പൊലീസിനെയും അധികൃതരെയും ഗ്രാമവാസികൾ തല്ലിയോടിച്ചു. ഒഡീഷയിലെ സൊനാരിപോസി ഗ്രാമത്തിലാണ് സംഭവം.
പൊലീസും അധികൃതരും ഗ്രാമത്തിൽ കൊറോണ വൈറസ് പടർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ഏഴുപേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് അറിയിച്ചു.
ഗ്രാമവാസിയായ വയോധികൻ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം മരിക്കുകയും ചെയ്തു. വയോധികന്‍റെ മൃതദേഹം സംസ്കരിക്കാൻ എത്തിയതായിരുന്നു അധികൃതരും െപാലീസും.
എന്നാൽ, ഗ്രാമത്തിൽ ഇതുവരെ കൊറോണ വൈറസ് പടർന്നുപിടിച്ചിട്ടില്ലെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. വയോധികന്‍റെ മൃതദേഹം സംസ്കരിക്കുന്നതിലൂടെ കോവിഡ് പകരുമെന്ന പറഞ്ഞ അവർ, അധികൃതരെ തടയുകയും മർദിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.