മഹുവ ദാസ്​  Photo Courtesy: Arunima Karmakar.

'ഉയർന്ന മാർക്ക്​ 499 ആണ്​. അത്​ കിട്ടിയത്​ ഒരു മുസ്​ലിം കുട്ടിക്കാണ്​' -ഒന്നാം റാങ്കുകാരിയുടെ പേരു പറയാതെ മതം പറഞ്ഞ്​ ഉന്നത ഉദ്യോഗസ്​ഥ; പ്രതിഷേധം വ്യാപകം

കൊൽക്കത്ത: 'ഈ വർഷത്തെ ഏറ്റവും ഉയർന്ന മാർക്ക്​ 499 ആണ്​. അത്​ കിട്ടിയത്​ ഒരു മുസ്​ലിം കുട്ടിക്കാണ്​. അവൾ മുർഷിദാബാദിൽനിന്നുള്ള മുസ്​ലിം കുട്ടിയാണ്​' -സംസ്​ഥാനത്തെ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയുടെ ഔദ്യോഗിക പ്രഖ്യാപ നത്തിനിടെ ടോപ്പറായ മിടുക്കിയുടെ പേരു പറയാതെ ബംഗാൾ ഹയർ സെക്കൻഡറി എജുക്കേഷൻ കൗൺസിൽ മേധാവിയായ മഹുവ ദാസ്​ അവളുടെ മതമാണ്​ വെളിപ്പെടുത്തിയത്​. ഇതേ തുടർന്ന്​ ഇവർക്കെതിരെ കടുത്ത പ്രതിഷേധമാണ്​ സംസ്​ഥാനത്ത്​ ഉയർന്നത്​.

മഹുവയെ തൽസ്​ഥാനത്തുനിന്ന്​ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ നിരവധി രാഷ്​ട്രീയ, മത സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്​. വിദ്യാർഥി സംഘടനയായ ഛത്ര പരിഷത്ത്​ മഹുവ ദാസിനെതിരെ വെള്ളിയാഴ്ച പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഇവരുടെ ഓഫിസിന്​ പുറത്ത്​ പ്രതിഷേധത്തിനെത്തിയ മറ്റൊരു സംഘവും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

'ഇത്​ വളരെ ലജ്ജാകരവും ദൗർഭാഗ്യകരവുമാണ്​. ഇതിനെ ഞങ്ങൾ അപലപിക്കുന്നു. ആ കുട്ടിയുടെ പേരു പറയുന്നതിനുപകരം അവർ അവളുടെ മതമാണ്​ ഉയർത്തിക്കാട്ടിയത്​.' -ബംഗാൾ ഇമാം അസോസിയേഷൻ പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി. മഹുവയെ തൽസ്​ഥാനത്തുനിന്ന്​ നീക്കണമെന്ന്​ അസോസിയേഷൻ മുഖ്യമന്ത്രി മമത ബാനർജിയോട്​ ആവശ്യപ്പെട്ടു.

ഇത്തരമൊരു പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന്​ തൃണമൂൽ കോൺഗ്രസ്​ വക്​താവ്​ തപസ്​ റോയ്​ പറഞ്ഞു. 'ആ കുട്ടിയെ ഒരു വിദ്യാർഥിയായോ പരീക്ഷാർഥിയായോ ആണ്​ അവർ സൂചിപ്പിക്കേണ്ടിയിരുന്നത്​.' കോൺഗ്രസിന്‍റെ വിദ്യാർഥി വിഭാഗവും മഹുവക്കെതിരെ രംഗത്തുവന്നിട്ടുണ്ട്​. അവർ മാപ്പുപറയുകയോ സ്​ഥാനമൊഴിയുകയോ ചെയ്യണമെന്ന്​ എൻ.എസ്​.യു ഐ ആവശ്യപ്പെട്ടു.

Tags:    
News Summary - Official triggers row by mentioning Bengal Class 12 topper’s religion, not name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.