ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി സ്ഥലംമാറ്റം കര്‍ശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാര്‍ലമെന്റ് മണ്ഡലത്തില്‍ മറ്റൊരു ജില്ലയില്‍ നിയമിക്കുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്ന് കമീഷൻ നിർദേശിച്ചു.
നേരിട്ടോ സൂപ്പര്‍വൈസറി റോളിലോ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിയമം ബാധകമാണ്. സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കുന്നതു തടസ്സപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയില്ലെന്ന് ഉറപ്പാക്കാൻ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനവും വോട്ടെടുപ്പു തീയതിയും ഉള്‍പ്പെടെ തെരഞ്ഞെടുപ്പു കമീഷന്റേതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.