Posted On
date_range Updated On
date_range @OfficeOfRG ഇനി @RahulGandhi
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിെൻറ പേര് മാറ്റി. @OfficeOfRG എന്ന പേര് @RahulGandhi എന്നാണ് മാറ്റിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കേന്ദ്ര സർക്കാറിനെതിെരയും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെയാണ് രൂക്ഷ വിമർശനങ്ങൾ നടത്താറ്. സർക്കാറിെൻറ നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും പ്രധാനമന്ത്രിയുെട കെട്ടിപ്പിടുത്ത നയതന്ത്രത്തെയുമെല്ലാം രാഹുൽ ട്വീറ്റിലൂടെ വിമർശിച്ചിരുന്നു.
രാഹുലിെൻറ ട്വിറ്റർ അക്കൗണ്ട് സാമൂഹിക മാധ്യമ വിദഗ്ധരാണ് കൈകാര്യം ചെയ്യുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. തുടർന്ന് തെൻറ പ്രിയപ്പെട്ട വളർത്തു നായയാണ് ട്വീറ്റുകൾ ൈകകാര്യം ചെയ്യുന്നതെന്ന് രാഹുൽ നായയുടെ വിഡിയോ സഹിതം മറുപടിയും രാഹുൽ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.