Posted On
date_range Updated On
date_range ആർ.ബി.ഐ ബ്രാഞ്ച് മാനേജർ തൂങ്ങി മരിച്ചനിലയിൽ
ന്യൂഡൽഹി: ആർ.ബി.ഐ ബ്രാഞ്ച് മാനേജറെ ഒഡീഷയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആസാമിലെ ഗുവാഹത്തി ബ്രാഞ്ചിലെ മാനേ ജറായ ആശിഷ് രഞ്ജൻ സമലിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആസാമിൽ നിന്ന് സ്വദേശമായ ഒഡീഷയിലേക്ക് ട്രാൻസ്ഫർ ലഭിക്കാത്ത മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ടുകൾ. സ്ഥലംമാറ്റം ലഭിക്കാത്തതിനാൽ കടുത്ത മാനസിക സമ്മർദ്ദം ഇയാൾ അനുഭവിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
ഒക്ടോബർ 23ന് സമൽ അമ്മയെ സന്ദർശിക്കുന്നതിനായി സ്വന്തം ഗ്രാമത്തിലെത്തിയിരുന്നു. ഫോൺകോൾ വിവരങ്ങൾ ഉൾപ്പടെ പരിശോധിച്ച് കേസിലെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.