അധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന്; ഒഡിഷയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഭുവനേശ്വർ: ഒഡിഷയിലെ കേന്ദ്രപാര ജില്ലയിലെ പട്ടമുണ്ടൈ കോളജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി കോളേജിലെ അധ്യാപകന്റെ ലൈംഗികാതിക്രമത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. ശനിയാഴ്ച പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെയാണ് ഫെബ്രുവരി 24ന് നടന്ന സംഭവം പുറത്തറിയുന്നത്.

പരീക്ഷാ ദിവസം അധ്യാപകൻ തന്റെ മകളോട് മോശമായി പെരുമാറിയെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. ‘ഫെബ്രുവരി 19ന് പരീക്ഷക്കിടെ എന്തെങ്കിലും അപാകതയുണ്ടോയെന്ന് പരിശോധിക്കാനെന്ന വ്യാജേന അധ്യാപകൻ അവളെ അനുചിതമായി സ്പർശിച്ചു. പിന്നീട് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി വീണ്ടും ലൈംഗികമായി ഉപദ്രവിച്ചുവെന്നും മാതാവ് പറഞ്ഞു.

മകൾ പ്രതിഷേധിച്ചപ്പോൾ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായും അവർ പറഞ്ഞു. പെൺകുട്ടി പരീക്ഷാ ഹാളിൽ തിരിച്ചെത്തിയെങ്കിലും പേപ്പറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. ഇക്കാര്യം അറിഞ്ഞതിനെ തുടർന്ന് കോളേജ് അധികൃതരെ അറിയിക്കുകയും പരീക്ഷ കഴിഞ്ഞതിന് ശേഷം പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതായും മാതാവ് പറഞ്ഞു. എന്നാൽ, ഫെബ്രുവരി 24ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. കേസ് അന്വേഷിക്കുകയാണെന്ന് പട്ടമുണ്ട പോലീസ് പറയുന്നു. ആരോപണത്തിന്റെ സത്യാവസ്ഥ അറിയാൻ തങ്ങൾ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചതായും എഫ്.ഐ.ആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ലെന്നും പട്ടമുണ്ടൈ പൊലീസ് പറഞ്ഞു.

Tags:    
News Summary - Odisha college student commits suicide, finger at teacher for alleged sexual harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.