ഒഡീഷയിലെ ബൊലാൻഗിർ ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ ഏഴ് പെൺകുട്ടികൾ ബോധരഹിതരായി വീണു. ശിക്ഷയായി അധ്യാപകൻ കുട്ടികളെ കൊണ്ട് 100 തവണ സിറ്റ്-അപ്പ് ചെയ്യിച്ചിരുന്നു. ഇതിന് ശേഷമാണ് കുട്ടികൾ കുഴഞ്ഞുവീണത്. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
ബൊലാംഗിർ ജില്ലയിലെ പട്‌നഗർ പ്രദേശത്തെ ബാപ്പുജി ഹൈസ്‌കൂളിലാണ് സംഭവം. ബികാഷ് ധാരുവ എന്ന അധ്യാപകനാണ് കുട്ടികളെ ശിക്ഷിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രാർത്ഥന സെഷൻ അവസാനിച്ചതിന് ശേഷം സ്കൂളിൽ എത്താൻ വൈകിയതിന് 100 സിറ്റ്-അപ്പുകൾ ചെയ്യാൻ അധ്യാപകൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. സിറ്റ്-അപ്പ് ചെയ്യാൻ നിർബന്ധിതരായ ചില വിദ്യാർത്ഥികൾ ബോധരഹിതരായി വീഴുകയും സ്‌കൂൾ അധികൃതർ അവരെ ആംബുലൻസിൽ പട്‌നഗർ സബ് ഡിവിഷനൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ എത്തിക്കുമ്പോൾ പെൺകുട്ടികളുടെ ആരോഗ്യനില തൃപ്തികരമല്ലായിരുന്നുവെങ്കിലും പ്രാഥമിക ചികിത്സക്ക് ശേഷം ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പട്‌നഗർ സബ് ഡിവിഷനൽ മെഡിക്കൽ ഓഫീസർ പിതാബാഷ് ഷാ പറഞ്ഞു.
അതിനിടെ, ബാപ്പുജി ഹൈസ്‌കൂളിലെ ഏഴ് വിദ്യാർത്ഥിനികൾക്ക് ശിക്ഷ നൽകിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി സമീർ രഞ്ജൻ ദാഷ് തിങ്കളാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.