മധ്യപ്രദേശിൽ മൃഗ മേളക്കിടെ അശ്ലീല നൃത്തം; മുനിസിപ്പൽ ഓഫിസർക്ക് സസ്പെൻഷൻ

ഭോപ്പാൽ: മധ്യപ്രദേശിൽ തദ്ദേശ ഭരണകൂടം സംഘടിപ്പിച്ച മൃഗ മേളക്കിടെ അശ്ലീല നൃത്തം അരങ്ങേറിയ സംഭവത്തിൽ മുനിസിപ്പൽ ഓഫിസറെ സർക്കാർ സസ്പെൻഡ് ചെയ്തു. മാൻഡസോർ മുനിസിപ്പൽ ചീഫ് ഓഫിസർ നാസിർ അലി ഖാനെയാണ് സസ്പെൻഡ് ചെയ്തത്.

ജില്ല ആസ്ഥാനത്തുനിന്ന് 70 കിലോമീറ്റർ അകലെയുള്ള ഷാംഗണ്ഡ് ടൗണിൽ ഞായറാഴ്ച വൈകീട്ട് നടന്ന മേളക്കിടെ അരങ്ങേറിയ അശ്ലീല നൃത്തത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാട്ടിനൊപ്പം സ്ത്രീകൾ നൃത്തം വെക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതിന്‍റെ പശ്ചാത്തലത്തിലെ ബാനറിൽ സംസ്ഥാന മന്ത്രി ഹർദീപ് സിങ്ങിന്‍റെയും മാ മഹിഷാസുര മർദിനി ദേവിയുടെയും ചിത്രങ്ങളും കാണാനാകും.

സംഭവം വിവാദമായതോടെ മുനിസിപ്പൽ ഓഫിസർ നാസിർ ഖാനെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി നഗര വികസന മന്ത്രി ഭൂപേന്ദ്ര സിങ്ങിന് കത്തെഴുതിയിരുന്നു. പരിപാടി ഒരു സമുദായത്തിന്‍റെ മതവികാരത്തെ വ്രണപ്പെടുത്തിയതായും കത്തിൽ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ കലക്ടർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉജ്ജെയ്ൻ ഡിവിഷനൽ കമീഷണർ സന്ദീപ് യാദവ് ഖാനെ സസ്പെൻഡ് ചെയ്തത്.

Tags:    
News Summary - "Obscene" Dance Event At Madhya Pradesh Fair Gets Official Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.