കേന്ദ്ര സർവകലാശാലകളിൽ ഒ.ബി.സി അധ്യാപകർ നാലു ശതമാനം മാത്രം

ന്യൂഡൽഹി: രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളിലെ അധ്യാപകരിൽ ഒ.ബി.സി പ്രാതിനിധ്യം നാലുശതമാനം മാത്രം. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം. അസോസിയറ്റ് പ്രഫസർമാരുടെ പ്രാതിനിധ്യം ആറു ശതമാനമാണെന്നും മന്ത്രി അറിയിച്ചു.

ആന്ധ്രാപ്രദേശിൽ നിന്നുള്ള സഞ്ജീവ് കുമാർ സിംഗരിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി കണക്കുകൾ വ്യക്തമാക്കിയത്. 45 സർവകലാശാലകളിൽ വൈസ് ചാൻസലർമാരിൽ അഞ്ചുപേർ മാത്രമാണ് ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളത്.

അതേസമയം, അസി. പ്രഫസർമാരുടെ പ്രാതിനിധ്യം 18 ശതമാനവും നോൺ ടീച്ചിങ് സ്റ്റാഫിന്റേത് 12 ശതമാനവുമാണ്. 27 ശതമാനമാണ് കേന്ദ്ര സർവകലാശാലകളിലെ ഒ.ബി.സി സംവരണം.

Tags:    
News Summary - OBC teachers are only four percent in central universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.