Posted On
date_range Updated On
date_range അണ്ണാ ഡി.എം.കെ നേതാവ് ഒ. പനീർശെൽവത്തിന്‍റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു
ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർശെൽവത്തിന്‍റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു. 63 വയസായിരുന്നു.
ചെന്നൈയിലെ ആശുപത്രിയിലാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു അവർ. ബുധനാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായതോടെ മരിച്ചു. രാവിലെ 6.40ഓടെയാണ് മരണം.
മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒ.പി.എസിന്‍റെ നാടായ പെരിയകുളത്തേക്ക് കൊണ്ടുപോകും. ഇരുവർക്കും മൂന്നു മക്കളാണുള്ളത്. മക്കൾ: കവിത ഭാനു, തേനി എം.പി പി. രവീന്ദ്രനാഥ്, ജയപ്രദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.