ന്യൂഡൽഹി: കോവിഡ് കാലത്ത് സർക്കാർ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായെങ്കിലും പിന്നീട് ഇത് കുറഞ്ഞുവെന്ന് വാർഷിക വിദ്യാഭ്യാസ റിപ്പോർട്ട്. 6-14 വയസ്സുള്ളവരുടെ കാര്യത്തിൽ 2018 കാലയളവിലേക്കുള്ള തിരിച്ചുപോക്കാണ് ഇതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യവ്യാപകമായി നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ റിപ്പോർട്ട് തയാറാക്കുന്നത്. മഹാമാരിയുടെ കാലത്തുണ്ടായ പഠനനഷ്ടം പൂർണമായി നികത്താനായി. ചില പ്രൈമറിതലങ്ങളിൽ പഠനനിലവാരം കഴിഞ്ഞ കാലത്തേക്കാളും മെച്ചപ്പെട്ട നിലയിലുമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പ്രഥം’ എന്ന എൻ.ജി.ഒ നടത്തിയ വാർഷിക സർവേയുടെ (ആന്വൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്) അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 57% പേർ; സമൂഹമാധ്യമങ്ങൾക്കായി 76 %
14-16 പ്രായത്തിലുള്ള 82 ശതമാനം കുട്ടികൾക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാം. ഇവരിൽ 57 ശതമാനം വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചതായി 76 ശതമാനം കുട്ടികൾ മറുപടി നൽകി.
ഗ്രാമീണ ഇന്ത്യയിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടതായി പഠനം വ്യക്തമാക്കുന്നു. കുട്ടികളുടെ വായിക്കാനും ഗണിതക്രിയകൾ ചെയ്യാനുള്ള കഴിവ് എന്നിവ വിലയിരുത്തിയപ്പോൾ മുൻവർഷത്തേക്കാൾ പുരോഗതി രേഖപ്പെടുത്തി.
സർവേ നടന്നത്
605 ജില്ലകൾ
17,997 ഗ്രാമങ്ങൾ,
6.49 ലക്ഷം കുട്ടികൾ
സ്വകാര്യ സ്കൂളിൽ ചേർന്നവർ (6-14 വയസ്സ്)
2006 : 18.7 %
2014-2018 : 30.8 %
കോവിഡ് കാലത്ത് സർക്കാർ സ്കുളുകളിൽ ചേരുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. 2018-19ൽ 65.6 ശതമാനം സർക്കാർ സ്കൂളുകൾ തെരഞ്ഞെടുത്തു. 2022ൽ ഇത് 72.9 ശതമാനമായിരുന്നു. 2024: 66.8%
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.