Posted On
date_range Updated On
date_range ഹനുമാനെ കുറിച്ച് ഒാർത്ത് ബി.ജെ.പി ഉത്കണ്ഠപ്പെടേണ്ട -രാജ് ബബ്ബാർ
ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിൽ ഹുനമാെൻറ ജാതിയും മതവും ഇഴ കീറി പരിേശാധന ആരംഭിച്ചിട്ട് കുറച്ച് മാസങ ്ങളായി. ഇപ്പോൾ ഹനുമാൻ വിവാദത്തിൽ തലയിട്ടിരിക്കുകയാണ് കോൺഗ്രസും. ഉത്തർ പ്രദേശിലെ കോൺഗ്രസ് നേതാവ് രാജ് ബബ്ബാറാണ് ഹനുമാനെ കുറിച്ച് ബി.ജെ.പി ഉത്കണ്ഠപ്പെടേണ്ടതില്ലെന്ന് പറഞ്ഞത്.
‘ഹനുമാനെ കുറിച്ച് ആലോചിച്ച് ബി.ജെ.പി അസ്വസ്ഥരാകേണ്ടതില്ല. അദ്ദേഹത്തിെൻറ വാലുകൊണ്ടുള്ള തട്ടുകൊണ്ട് ബി.െജ.പിക്ക് മൂന്ന് സംസ്ഥാനങ്ങൾ നഷ്ടമായിരിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ ലങ്ക കത്തുകയാണ്.’ - രാജ് ബബ്ബാർ പറഞ്ഞു.
നേരത്തെ, വിവിധ ബി.ജെ.പി നേതാക്കൾ ഹനുമാനെ വിവിധ ജാതി മത വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ദലിത്, മുസ്ലീം, ജാട്ട് എന്നിവ കൂടാതെ ഹനുമാൻ കായികതാരമാണെന്ന കണ്ടെത്തൽ കൂടി നടത്തിയിരുന്നു ബി.ജെ.പി നേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.