ന്യൂഡൽഹി: നിരോധിക്കപ്പെട്ട പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) രാജ്യത്തുടനീളം ഭീകരാക്രമണങ്ങൾക്ക് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ഹരജിയിൽ ഡൽഹി ൈഹേകാടതി ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യുടെ അഭിപ്രായം തേടി.
അറസ്റ്റിലായ പി.എഫ്.ഐ നേതാവ് ഒ.എം.എ സലാം സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ജസ്മീത് സിങ് ചൊവ്വാഴ്ച നോട്ടീസ് അയച്ചത്. അന്വേഷണം സ്റ്റേ ചെയ്യുന്ന ചോദ്യമുദിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
എൻ.ഐ.എ നിയമപ്രകാരമുള്ള അന്വേഷണമല്ല നടത്തുന്നതെന്നും അതിന്റെ നിയമവശമാണ് ചോദ്യം ചെയ്തിരിക്കുന്നതെന്നും സലാമിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. എൻ.ഐ.എ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് ആദ്യം സംസ്ഥാന സർക്കാർ കേസ് രജിസ്റ്റർ ചെയ്യണം. ഈ കേസിൽ അതുണ്ടായിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.