ബന്ദ(യു.പി): ഉത്തര്‍പ്രദേശില്‍ പിതാവിനൊപ്പം പണം പിന്‍വലിക്കാന്‍ എ.ടി.എമ്മിന് മുന്നില്‍ ക്യൂ നിന്ന അസുഖബാധിതയായ നാലു വയസ്സുകാരിയും വയോധികനും മരിച്ചു.  തിന്ത്വാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. കൂലിപ്പണിക്കാരനായ ധര്‍മേന്ദ്ര വര്‍മയുടെ മകളാണ് മരിച്ചത്. പനിബാധിച്ച് കിടപ്പായ മകളുടെ ചികിത്സക്കായി പണം പിന്‍വലിക്കാന്‍  ദിവസങ്ങളായി ഇയാള്‍ പല എ.ടി.എമ്മുകളും കയറിയിറങ്ങുന്നു. അലഹബാദ് ഗ്രാമീണ്‍ ബാങ്കിന്‍െറ എ.ടി.എമ്മില്‍ പണമുണ്ടെന്നറിഞ്ഞാണ് കുട്ടിയേയും കൂട്ടി ക്യൂ നില്‍ക്കാന്‍ തീരുമാനിച്ചത്. പണം കിട്ടിയ ഉടനെ കുട്ടിയെ ആശുപത്രിയില്‍ കാണിക്കാനായിരുന്നു ഉദ്ദേശ്യം. കുട്ടിയെ ബാങ്കിന് സമീപത്ത് കിടത്തി ക്യൂവില്‍നിന്ന ധര്‍മേന്ദ്രക്ക് പക്ഷേ ആ പണം ഉപകരിച്ചില്ല. പണം ലഭിക്കുമ്പോഴേക്കും അസുഖം കൂടിയ കുട്ടി മരിച്ചിരുന്നു.
യു.പിയിലെ ദിയോറിയ മേഖലയിലെ സ്റ്റേറ്റ് ബാങ്കിന് മുന്നില്‍ ക്യൂ നിന്ന ഗുല്‍റിഹാ ഗ്രാമവാസിയായ 65കാരന്‍ രാമനാഥ് കുശ്വാഹയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഗര്‍ഭിണിയായ മരുമകളുടെ ചികിത്സക്കായി പണം പിന്‍വലിക്കാനാണ് ഇയാള്‍ ബാങ്കിലത്തെിയത്. അല്‍പനേരം ക്യൂ നിന്ന ഇയാള്‍ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും വഴിമധ്യേ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.
Tags:    
News Summary - note que

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.