Posted On
date_range Updated On
date_range നോട്ടുനിരോധനം: മോദി മാപ്പു പറയണം –കോൺഗ്രസ്
ന്യൂഡൽഹി: നോട്ടുനിരോധനത്തിെൻറ രണ്ടാം വാർഷികത്തിൽ, ചെയ്ത തെറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന ആവശ്യമുയർത്തി കോൺഗ്രസ്. രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. സമ്പദ്വ്യവസ്ഥ തകർക്കുകയും ജനങ്ങൾക്ക് വിവരണാതീതമായ കഷ്ടപ്പാട് സമ്മാനിക്കുകയുമാണ് നോട്ടുനിരോധനം ചെയ്തതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്സഭ തെരഞ്ഞെടുപ്പിലും നോട്ടുനിരോധനത്തിെൻറ കെടുതി ഉയർത്തിക്കാട്ടാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.