ഗോവയിൽ കോൺഗ്രസ്സ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയതിൽ പങ്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ

ന്യൂഡൽഹി: ഗോവയിലെ കോൺഗ്രസ്സ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയതിൽ തനിക്ക് പങ്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോൺഗ്രസ്സ് തന്റെ പങ്കിനെ കുറിച്ച് നിരന്തരം ആരോപണം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്നറിയില്ലയെന്നും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഗോവ ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലേക്ക് കൂറുമാറാൻ തങ്ങളുടെ എം.എൽ.എമാർക്ക് 30 കോടി നൽകിയെന്ന കോൺഗ്രസ്സ് ആരോപണത്തെയും അദ്ദേഹം തള്ളി.

മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗം​ബ​ർ കാ​മ​ത്ത് ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സി​​ന്റെ 11 എം.​എ​ൽ.​എ​മാ​രി​ൽ എ​ട്ടു പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്. ഇ​വ​ർ കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം വി​ളി​ച്ച് ബി.​ജെ.​പി​യി​ൽ ല​യി​ക്കാ​നു​ള്ള പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് സ്പീ​ക്ക​ർ അം​ഗീ​ക​രി​ച്ച​ത്.

കൂ​റു​മാ​റി​യ എം.​എ​ൽ.​എ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയിരുന്നു. എ​ന്നാ​ൽ, ത​ങ്ങ​ൾ രാ​ഷ്ട്രീ​യം ച​ർ​ച്ച​ചെ​യ്തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ, പു​തു​താ​യി എ​ത്തി​യ എം.​എ​ൽ.​എ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കു​മെ​ന്ന് മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ് പ​റ​ഞ്ഞിരുന്നു.

Tags:    
News Summary - Not involved in Goa Congress MLAs jumping to BJP Himnta biswa sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.