രാജ്യത്തെ 400 ​പൊലീസ്​ സ്​റ്റേഷനുകളിൽ ​ടെലിഫോൺ ഇല്ല

ന്യൂഡൽഹി: രാജ്യത്ത്​ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകു​േമ്പാഴും പല പോലീസ്​ സ്​റ്റേഷനുകളിലും അടിസ്​ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന്​ കണക്കുകൾ. ഒരു വാഹനം പോലുമില്ലാത്ത 183 പൊലീസ്​ സ്​റ്റേഷുകളാണ്​ ഇന്ത്യയിലുള്ളത്​. 403 എണ്ണത്തിൽ ടെലിഫോൺ കണക്ഷൻ ഇല്ല. വയർ​ലെസ്​ കണക്ഷൻ ഇല്ലാത്ത 134 സ്​റ്റേഷനുകളാണ്​ രാജ്യത്ത്​ നിലവിലുള്ളത്​.  ബ്യൂറോ ഒാഫ്​ പൊലീസ്​ റിസർച്ച്​ ആൻഡ്​ ഡെവലപ്​മ​െൻറാണ്​ ഇത്​ സംബന്ധിച്ച കണക്കുകൾ പുറത്ത്​ വിട്ടത്​. 15, 555 പൊലീസ്​ സ്​റ്റേഷനുകളാണ്​ ഇന്ത്യയിൽ ആകെ നിലവിലുള്ളത്​.

മധ്യപ്രദേശിലാണ്​ ടെലിഫോൺ കണക്ഷൻ ഇല്ലാത്ത പൊലീസ്​ സ്​റ്റേഷനുകൾ ഏറ്റവും കൂടുതൽ. മധ്യപ്രദേശിലെ 111 സ്​റ്റേഷനുകളിൽ ടെലിഫോൺ കണക്ഷനില്ല. ഇക്കാര്യത്തിൽ മേഘാലയയും മണിപ്പൂരുമാണ്​ രണ്ടും മൂന്ന​ും സ്​ഥാനങ്ങളിൽ. ഇന്ത്യയിൽ ​10,014 പൊലീസ്​ സ്​റ്റേഷനുകൾ ഗ്രാമീണ മേഖലയിലും 5,025 പൊലീസ്​ സ്​റ്റേഷനുകൾ നഗര മേഖലയിലുമാണ്​.

നക്​സൽ–മാവോയിസ്​റ്റ്​ മേഖലയിൽ പലപ്പോഴും വയർ​െലസും  ടെലിഫോണുകളും മാവോയിസ്​റ്റുകൾ തട്ടിയെടുക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്​. ഇതും പ്രശ്​നങ്ങൾക്ക്​ കാരണമാവുന്നുവെന്നാണ്​ പൊലീസ്​ അധികാരികളുടെ വിലയിരുത്തൽ. അടിസ്​ഥാന സൗകര്യങ്ങളിൽ മാത്രമല്ല പൊലീസുകാരുടെ എണ്ണത്തിലും രാജ്യത്തിൽ കുറവുണ്ടെന്നാണ്​ ഉദ്യോഗസ്​ഥരുടെ പക്ഷം. നിലവിൽ 729  ആളുകൾക്ക്​ 1 പൊലീസ്​ ഒാഫീസർ എന്നതാണ്​ കണക്ക്​. ഇത്​  നിലവിലെ സാഹചര്യത്തിന്​ ഒട്ടും പര്യാപ്​തമല്ലെന്ന വിലയിരുത്തലാണ്​ പല ഉദ്യോഗസ്​ഥർക്കുമുള്ളത്​.

Tags:    
News Summary - Not even a phone in over 400 police stations in India: Bureau of Police Research and Development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.