ന്യൂഡൽഹി: ഇന്തോ- പസഫിക് മേഖലയിൽ സ്വതന്ത്ര നാവിക സഞ്ചാരവും നിയമവാഴ്ചയും വേണമെന്ന ഇന്ത്യയുടെ ഉറച്ച ആവശ്യം ഒരു രാജ്യത്തിനുമെതിരല്ലെന്നും ബന്ധപ്പെട്ട എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മേഖലയിൽ ചൈന നടത്തുന്ന സൈനിക കടന്നുകയറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.
മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പരമാധികാരം നിലനിർത്താൻ കൂട്ടായ സുരക്ഷ നന്നാകുമെന്ന ആവശ്യവും എ.ഡി.എം.എം- പ്ലസ് യോഗത്തിൽ അദ്ദേഹം ഉന്നയിച്ചു.
ആസിയാൻ അംഗങ്ങളുടെയും എട്ട് സഹകരണ പങ്കാളിത്ത രാജ്യങ്ങളുടെയും കൂട്ടായ്മയാണ് എ.ഡി.എം.എം- പ്ലസ്. ഇന്ത്യക്ക് പുറമെ ചൈന, ആസ്ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, റഷ്യ, യു.എസ് എന്നിവയാണ് സഹകരണ പങ്കാളിത്ത രാജ്യങ്ങൾ.
ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിക്കിടെ രാജ്നാഥും യു.എസ് പ്രതിരോധ മന്ത്രി പീറ്റർ ഹെഗ്സെത്തും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു.
ഇന്ത്യയും യു.എസും തമ്മിലുള്ള പ്രതിരോധ കരാർ 10 വർഷത്തേക്ക് കൂടി പുതുക്കുകയാണ് ചെയ്തത്. ഇന്ത്യൻ കയറ്റുമതിയിൽ വാഷിങ്ടണിന്റെ ഉയർന്ന തീരുവകൾ മൂലം വഷളായ ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇരുപക്ഷത്തിന്റെയും ശ്രമങ്ങൾക്കിടയിലാണ് കരാറിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.