Posted On
date_range Updated On
date_range വെജിന് പകരം നോൺവെജ് നൽകി; വന്ദേ ഭാരതിൽ ജീവനക്കാരന് മർദനം
കൊൽക്കത്ത: വന്ദേ ഭാരതിലെ വെയ്‌റ്ററെ മർദിച്ച് യാത്രക്കാരൻ. യാത്രക്കിടയിൽ വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം അബദ്ധത്തിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകിയതിനായിരുന്നു ആക്രമണം. വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഹൗറയിൽനിന്നും റാഞ്ചിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് അക്രമി. വെയ്റ്റർ നൽകിയ ഭക്ഷണം രുചിച്ചതിന് ശേഷമാണ് വെജിറ്റേറിയൻ അല്ലെന്ന് തിരിച്ചറിയുന്നത്. ഭക്ഷണ പാക്കിൽ മഎഴുതിവെച്ചിട്ടും ഇയാൾ ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നു.
ട്രെയിൻ ജീവനക്കാരനെ ആക്രമിച്ചതിന് സഹയാത്രക്കാർ ഇയാൾക്കെതിരെ രംഗത്തുവന്നു. ജീവനക്കാരനോട് മാപ്പു പറയാൻ ആവശ്യപ്പെടുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് അധികൃതർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.