ന്യൂഡൽഹി: മാതൃക വിനോദ സഞ്ചാര കേന്ദ്രങ്ങളെ തെരഞ്ഞെടുത്തതിൽ ബി.ജെ.പി സർക്കാർ അവഗണന കാണിച്ചുവെന്ന് ആരോപണം. മാതൃക വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനായി 17 സ്ഥലങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. 12 സംസ്ഥാനങ്ങളിൽ നിന്നാണ് 17 കേന്ദ്രങ്ങളെ സർക്കാർ തെരഞ്ഞെടുത്തത്. ഇതിൽ എട്ട് സംസ്ഥാനങ്ങളും ബി.ജെ.പി ഭരിക്കുന്നതാണ്. എല്ലാ സംസ്ഥാനങ്ങൾക്കും അർഹമായ പരിഗണന നൽകിയില്ലെന്നാണ് ചില സംസ്ഥാനങ്ങളുടെ ആക്ഷേപം.
ഇന്ത്യയിലെ പ്രധാനപ്പെട്ട ടുറിസം േകന്ദ്രമായ സുവർണക്ഷേത്രം പരിഗണിക്കാതിരുന്നത് ശരിയായില്ലെന്നായിരുന്നു പഞ്ചാബ് വിനോദസഞ്ചാര വകുപ്പ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദു പ്രതികരിച്ചത്. ഇതോടൊപ്പം ആന്ധ്രപ്രദേശ്, ഒഡീഷ, പുതുച്ചേരി, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രിമാരും സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. അതേ സമയം, സന്ദർശകരുടെ എണ്ണം, വികസനത്തിനുള്ള സാധ്യത, പദ്ധതികൾ നടപ്പിലാക്കാനുള്ള പ്രായോഗികത എന്നിവ മുൻനിർത്തിയാണ് ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുത്തതെന്ന് േകന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു.
2018-19 േകന്ദ്രബജറ്റിലാണ് മാതൃക വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ധനമന്ത്രി അരുൺ ജെയ്റ്റ്ലി രൂപം നൽകിയത്. ചരിത്രസ്മാരകങ്ങൾ, ക്ഷേത്രങ്ങൾ, വന്യജീവി സേങ്കതങ്ങൾ തുടങ്ങിയവയായിരുന്നു പരിഗണനക്ക് വന്നിരുന്നത്. യു.പി, മഹാരാഷ്ട്ര, ഡൽഹി, ഗോവ, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, തമിഴ്നാട്, ആസാം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.