മലിനീകരണം: ഡൽഹിയിൽ കെട്ടിടനിർമ്മാണത്തിനും പൊളിക്കലിനും നിയന്ത്രണം

ന്യൂഡൽഹി: മലിനീകരണത്തിന്റെ തോത് ഉയർന്നതോടെ ഡൽഹിയിൽ കെട്ടിട നിർമ്മാണത്തിനും പൊളിക്കലിനും നിയന്ത്രണം. അവശ്യനിർമ്മാണങ്ങളൊഴികെ മറ്റ് കെട്ടിട നിർമ്മാണങ്ങളെല്ലാം നിരോധിച്ചാണ് ഉത്തരവ്. കെട്ടിടം പൊളിക്കുന്നതിനും നിയന്ത്രണമുണ്ട്.

ഡൽഹിയിൽ വായുനിലവാരത്തിന്റെ തോത് പരിശോധിച്ചാണ് അധികൃതർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. വായുനിലവാരം ഇനിയും താഴാതിരിക്കാനാണ് ശക്തമായ നടപടി സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

നേരത്തെ ഡൽഹിയിലെ എയർ ക്വാളിറി ഇൻഡക്സ് മോശം അവസ്ഥയിലേക്ക് എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് എയർ ക്വാളിറ്റി ഇൻഡക്സ് 364ൽ എത്തിയത്. ശനിയാഴ്ചയും വായുനിലവാരത്തിന്റെ തോത് മോശം അവസ്ഥയിൽ തന്നെ തുടരുമെന്നാണ് റിപ്പോർട്ട്.  

Tags:    
News Summary - Non-essential construction, demolition banned in Delhi as air quality turns 'severe'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.