എസ്.ഐ.ആറിൽ നിന്ന് പിന്മാറില്ല; കുടിയേറ്റക്കാർക്ക് വോട്ടുണ്ടാവില്ല; ആരോപണങ്ങളിൽ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ വ്യക്തമായ ഉത്തരം നൽകാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ വാർത്താ സമ്മേളനം.

എന്നാൽ, പട്ടികയുടെ തീവ്ര പരിഷ്കരണത്തിൽ നിന്ന് പിന്മാറില്ലെന്നും ഭരണഘടനാപരമായ ചുമതലയിൽ നിന്ന് പിന്നോട്ടു പോവില്ലെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ടർ പട്ടിക തീവ്ര പരിശോധന ബംഗാളിലും നടപ്പിലാക്കും. ഇന്ത്യൻ പൗരന്മാരല്ലാത്ത, കുടിയേറ്റക്കാരായ ആർക്കും വോട്ടവകാശമുണ്ടായിരിക്കില്ലെന്നും കമീഷണർ ഊന്നിപ്പറഞ്ഞു. 

കമീഷന് പക്ഷപാതിത്വമില്ലെന്നും വിവേചനമി​ല്ലെന്നും ആവർത്തിച്ച കമീഷൻ, പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും  ബിഹാറിലെ ജനങ്ങൾ കമീഷനൊപ്പമാണെന്നും വ്യക്തമാക്കി.  

വോട്ട് കൊള്ള എന്ന മുദ്രാവാക്യം ഭരണഘടനക്ക് എതിരാണ്. കേരളത്തിൽ അടക്കം ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. വ്യാജ വോട്ടുകൾ ബൂത്ത് ലെവൽ ഓഫിസർമാർക്ക് ചൂണ്ടിക്കാട്ടാമായിരുന്നു. അന്ന് അവർ അത് കൃത്യമായി ചെയ്തില്ല. പരാതിപ്പെടേണ്ട സമയത്ത് പരാതിപ്പെടണമെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് കേൾക്കുമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു.


Tags:    
News Summary - No withdrawal from SIR; Immigrants will not have votes, no investigation into allegations - Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.