ന്യൂഡൽഹി: പാകിസ്താനെ പിന്തുണക്കുന്ന തുർക്കി, അസർബൈജാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള പുതിയ യാത്ര ഓഫറുകൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി വിവിധ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകൾ അറിയിച്ചു. ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഈ സ്ഥലങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ഏജൻസികൾ ഉപഭോക്താക്കളോട് നിർദേശിച്ചു. ഈസ് മൈ ട്രിപ്, കോക്സ് ആൻഡ് കിങ്സ്, ട്രാവൽ അഡ്വൈസറി തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് നിലപാട് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.