ഭർത്താവ്​ കക്കൂസ്​ നിർമിച്ചില്ല; യുവതി വിവാഹമോചനം നേടി

അജ്​മീർ: ഭർതൃവീട്ടിൽ കക്കൂസ്​ നിർമിക്കാത്തതിനാൽ യുവതിക്ക്​ കോടതി വിവാഹമോചനം അനുവദിച്ചു. ഭിൽവാരയിലെ കുടംബകോടതിയാണ്​ വെള്ളിയാഴ്​ച വിവാഹമോചനം അനുവദിച്ചത്​. വീട്ടിൽ ശുചിമുറി നിർമിക്കാത്തത്​ ഭാര്യയോട്​ കാണിക്കുന്ന ക്രൂരതയാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ വിവഹമോചനം അനുവദിച്ചത്​. 

2011 വിവാഹിതയായ സ്​ത്രീ 2015ലാണ്​ വിവാഹമോചനം ആവശ്യ​െപ്പട്ട്​ കോടതിയെ സമീപിച്ചത്​. നിരന്തരം ആവശ്യപ്പെട്ടിട്ടും ഭർത്താവ്​ കുളിമുറിയോ കക്കൂസോ നിർമികാൻ തയാറായില്ലെന്നും ഇതുമൂലം വെളിപ്രദേശത്ത്​ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കേണ്ടി വരുന്നുവെന്നും ആരോപിച്ചാണ്​ സ്​ത്രീ വിവാഹമോചനത്തിന്​ അപേക്ഷ നൽകിയത്​. 

നേരം ഇരുളുന്നതു വ​െര ഇതിനു വേണ്ടി കാത്തിരിക്കേണ്ടി വരുന്നെന്നും ഇത്​ ത​​െൻറ അഭിമാനത്തിന്​ ക്ഷതമേൽപ്പിക്കുന്നതാണെന്നും യുവതി ആരോപിച്ചു. എന്നാൽ,  ഗ്രാമത്തിലെ പല സ്​ത്രീകളും തുറസായ സ്​ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നു​െണ്ടന്നും അതിനാൽ തന്നെ ഭാര്യയുടെ ആവശ്യം അസ്വാഭാവികമാണെന്നും ഭർത്താവ്​ വാദിച്ചു. വിവാഹ സമയം ശുചിമുറി നിർമിക്കണമെന്ന ആവശ്യം യുവതിയുടെ വീട്ടുകാർ മുന്നോട്ടു വച്ചിരുന്നില്ലെന്നും ഭർത്താവ്​ വാദിച്ചു. 

എന്നാൽ തുറസായ സ്​ഥലത്ത്​ മലമൂത്ര വിസർജനം ചെയ്യേണ്ടി വരുന്നത്​ സ്​ത്രീയുടെ അന്തസിന്​ കോട്ടം തട്ടുന്നതാ​െണന്ന്​ കാട്ടി അവർക്ക്​ കോടതി വിവാഹ മോചനം അനുവദിച്ചു. 

പുകയില വാങ്ങാനും, മദ്യം വാങ്ങാനും മൊ​െബെൽ ഫോൺ വാങ്ങാനും പണം ചെലവഴിക്കും. എന്നാൽ നമ്മുടെ കുടംബത്തി​​െൻറ അന്തസ്​ സൂക്ഷിക്കുന്നതിനായി ശുചിമുറികൾ പണിയാൻ നാം തയാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സ്​ത്രീകൾ രാത്രി വരെ കാത്തിരിക്കേണ്ടി വരുന്നു. ഇത്​ ശാരീരിക പീഡനം മാത്രമല്ല, സ്​ത്രീകളുടെ അഭിമാനത്തിനു നേരെയുള്ള കൈയേറ്റം കൂടിയാണെന്നും കോടതി നിരീക്ഷിച്ചു. 

Tags:    
News Summary - No Toilet; Woman get divorced - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.