Posted On
date_range Updated On
date_range കോൺഗ്രസുമായി ഒരു സംസ്ഥാനത്തിലും സഖ്യമില്ല- മായാവതി
ലഖ്നോ: കോൺഗ്രസുമായി സഖ്യമില്ലെന്ന് ഉറപ്പിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. കോൺഗ്രസുമായി സഖ്യം ചേർന്നാൽ പാർട്ടിക്ക് യാതൊരു ഗുണവുമില്ല. ഒരു സംസ്ഥാനത്തിലും കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലെന്നും മായാവതി അറിയിച്ചു.
സത്യസന്ധമായ ഉദ്ദേശത്തോടെയും പരസ്പര ബഹുമാനത്തോടെയുമുള്ള സഖ്യമാണ് ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും തമ്മിലുള്ളത്. ബി.ജെ.പിയെ പരാജയപ്പെടുത്താനും സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരാനും പ്രാപ്തിയുള്ള സഖ്യമാണ് അതെന്നും മായാവതി പറഞ്ഞു.
ബി.എസ്.പിയുമായി കൈകോർക്കാൻ നിരവധി പാർട്ടികൾ മുന്നോട്ടുവരുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് വിജയം എന്ന ലക്ഷ്യത്തിനു വേണ്ടിയും അവരുടെ നേട്ടങ്ങൾക്കു വേണ്ടിയും മാത്രം സഖ്യം ചേരുന്നതിൽ താൽപര്യമില്ലെന്ന നിലപാടാണ് ബി.എസ്.പിയുടേതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.